ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ പ്രശസ്തമായ ഹെർമൻ പാർക്കിൽ വച്ച് വിപുലമായ രീതിയിൽ സമ്മർ ആഘോഷം നടത്തി.
മുതിർന്നവർക്കായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ ആനന്ദകരവും അവിസ്മരണീയവുമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പാർക്കിലൂടെയുള്ള മനോഹരമായ ട്രെയിൻ യാത്രയും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു.
തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളോടൊപ്പം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി, ബിബി തെക്കനാട്ട് എന്നിവർ നേതൃത്വം നല്കി.